മത്സ്യത്തില്‍ രാസവസ്തു കണ്ടു പിടിക്കാന്‍ രണ്ട് മിനിറ്റ്

Sunday 17 December 2017 2:04 am IST

പളളുരുത്തി: മത്സ്യത്തില്‍ ചേര്‍ത്ത രാസവസ്തു കണ്ടു പിടിക്കാന്‍ ഇനി രണ്ടു മിനിറ്റു മാത്രം മതി. സിഫ്റ്റ് വികസിപ്പിച്ച കിറ്റ് സാധാരണക്കാരുടെ കൈയില്‍ ഉടനെത്തും.
ടെസ്റ്റ് ചെയ്യാനുള്ള പേപ്പര്‍ സ്ട്രിപ്പ്, രാസലായനി, പേപ്പര്‍ സ്ട്രിപ്പിന്റെ നിറം മാറ്റം ഒത്തു നോക്കാനുള്ള കളര്‍ ചാര്‍ട്ട് എന്നിവ അടങ്ങിയതാണ് കിറ്റ്. പേപ്പര്‍ സ്ട്രിപ്പ് മത്സ്യത്തിനു മേല്‍ വെച്ചതിനു ശേഷം ഒന്ന് രണ്ട് തുള്ളി ലായനി ഒഴിക്കുക. രാസപദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം മത്സ്യത്തില്‍ ഉണ്ടെങ്കില്‍ രണ്ടു മിനിറ്റിനുള്ളില്‍ വെളുത്ത നിറത്തിലുള്ള സ്ട്രിപ്പ് കടും നീല നിറമായി മാറും. ഇത് കളര്‍ ചാര്‍ട്ടുമായി ഒത്തു നോക്കിയാല്‍ ഏതു രാസപദാര്‍ത്ഥം എത്ര അളവില്‍ അടങ്ങിയിട്ടുണ്ടെന്നു മനസ്സിലാക്കാം.
ഐസിഎആര്‍.- സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ (സിഫ്റ്റ് ) ക്വാളിറ്റി അഷുറന്‍സ് വകുപ്പിലെ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലിയും ഇ.ആര്‍. പ്രിയയും ചേര്‍ന്നാണ് കിറ്റി വികസിപ്പിച്ചതെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാണിജ്യാടിസ്ഥാനത്തില്‍ ഇവ വില്‍ക്കപ്പെടുമ്പോള്‍ സ്ട്രിപ്പിന് 5 രൂപയില്‍ താഴെ മാത്രമേ വില വരുകയുള്ളൂ. ക്വാളിറ്റി അഷുറന്‍സ് വകുപ്പ് തലവന്‍ ഡോ.എ.എ. സൈനുദ്ദീന്‍, ഡോ.കെ.അശോക് കുമാര്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.