മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയം മികച്ചത്

Sunday 17 December 2017 2:46 am IST

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയം ശരിയായ ദിശയിലുളളതാണെന്നും വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ച കൈവരിക്കുമെന്നും ഭൂരിഭാഗം ഇന്ത്യാക്കാരും വിശ്വസിക്കുന്നതായി അഭിപ്രായ സര്‍വ്വേ.

ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്ത 74 ശതമാനം പേരും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ പുകഴ്ത്തി.രാജ്യത്താകമാനം ഒമ്പതു ഭാഷകളിലായി ഡിസംബര്‍ 12 മുതല്‍ 15 വരെ നടത്തിയ സര്‍വേയില്‍ അഞ്ചുലക്ഷം പേര്‍ പങ്കെടുത്തു.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനവും ചരക്കു സേവന നികുതി ഏര്‍പ്പെടുത്തിയതും ശരിയായ തീരുമാനമായിരുന്നെന്ന് 64 ശതമാനം പേരും വിശ്വസിക്കുന്നു. അഴിമതിയെ തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ഇവര്‍ വിലയിരുത്തി.

2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്ന് 79 ശതമാനം പേരും പറയുന്നു. രാജ്യത്തെ സമ്പദ്ഘടന വരും വര്‍ഷങ്ങളില്‍ വളര്‍ച്ച നേടുമെന്ന് 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ 55 ശതമാനം പേര്‍ സംതൃപ്തി രേഖപ്പെടുത്തി.

500,1000 നോട്ടുകള്‍ നിരോധിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്നുഭാഗം വോട്ടര്‍മാരും പുകഴ്ത്തി. ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തയതിനെയും ഇവര്‍ വാഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.