തൃശൂര്‍: ശിവഗിരിയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും നേതൃത്വത്തില്‍ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് ഭക്തിയുടെ നിറവില്‍ സ്വീകരണം. തെക്കേ ഗോപുരനടയ്ക്കു സമീപം എത്തിയ ദിവ്യജ്യോതി ദര്‍ശിക്കാന്‍ നൂറ് കണക്കിന് ഭക്തരാണ് ശ്രീനാരായണ മന്ത്രങ്ങള്‍ ഉരുവിട്ട് എത്തിയത്. പ്രത്യേക വാഹനത്തില്‍ സജ്ജീകരിച്ച ജ്യോതി വണങ്ങിയ ശേഷമാണ് ഭക്തര്‍ സമ്മേളന വേദിയിലേക്ക് എത്തിയത്. ദിവ്യജ്യോതി പ്രയാണത്തിന് ജില്ലയിലെ തൃശൂര്‍, മണ്ണൂത്തി, പീച്ചി, കുന്നംകുളം, പുതുക്കാട്, പെരിങ്ങോട്ടുകര, തലപ്പിള്ളി, ചേലക്കര തുടങ്ങിയ യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്.
സമ്മേളനം യോഗം അസി.സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് കെ.വി.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ഭദ്രദീപ പ്രകാശനവും അനുഗ്രഹപ്രഭാഷണവും ബ്രഹ്മസ്വരൂപാനന്ദസ്വമി നിര്‍വഹിച്ചു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് സ്വീകരണം നല്കി. സ്വാഗതസംഘം ചെയര്മാന് അഡ്വ.സംഗീത വിശ്വനാഥ്, യോഗം കൗണ്‍സിലര്‍ അഡ്വ.രാജന് മഞ്ചേരി, പെരിങ്ങോട്ടുകര യൂണിയന് പ്രസിഡന്റ് സൂര്യപ്രമുഖന്‍ തൈവളപ്പില്‍, പീച്ചി യൂണിയന് കണ്‍വീനര്‍ പി.കെ.സന്തോഷ്, തൃശൂര്‍ യൂണിയന് പ്രസിഡന്റ് ഐ.ജി.പ്രസന്നന്, പുതുക്കാട് യൂണിയന് പ്രസിഡന്റ് സി.ജെ.ജനാര്ദ്ദനന്, കുന്നംകുളം യൂണിയന് പ്രസിഡന്റ് കെ.രഘുനാഥന്, ചേലക്കര യൂണിയന് പ്രസിഡന്റ് കെ. ബി.ജയദാസ്, തലപ്പിള്ളി യൂണിയന് പ്രസിഡന്റ് എം.എസ്.ധര്മ്മരാജന്, ഇ.കെ.സുധാകരന്, ടി.ആര്.രഞ്ചു, ടി.കെ.രവീന്ദ്രന്, വി.എ.ഗംഗാധരന്, വി.എം.ധര്മ്മപാലന്, ടി.ആര്.രാജേഷ്, ബ്രുഗുണന്‍ മനയ്ക്കലാത്ത്, കെ.എസ്.സുബിന്, അഡ്വ.കെ.സി.സതീന്ദ്രന്, സജി കല്ലട എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: