അഖിലഭാരത മഹാസത്രം 20 മുതല്‍

Sunday 17 December 2017 2:45 am IST

കൊച്ചി: അഖില ഭാരത ഭാഗവത മഹാസത്ര നിര്‍വഹണ സമിതിയുടെ 35-ാമത് അഖിലഭാരത മഹാസത്രം മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ നടക്കും. 20 മുതല്‍ 31 വരെയാണ് സത്രം. എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മയാണ് മുഖ്യആചാര്യനെന്ന് കണ്‍വീനര്‍ വി. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

20ന് വെളുപ്പിന് അഞ്ചിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മുരളീ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. വൈകിട്ട് അഞ്ചിന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി സത്രം ഉദ്ഘാടനം ചെയ്യും.
എല്ലാ ദിവസവും രാവിലെ അഞ്ചു മുതല്‍ ഗണപതി ഹോമവും വിഷ്ണു സഹസ്രനാമവും ഭാഗവത പാരായണവും നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന സത്രസഭകളില്‍ നിരവധി ആചാര്യന്മാര്‍ പ്രഭാഷണങ്ങള്‍ നടത്തും. വൈകിട്ട് ഭജനയും നാമസങ്കീര്‍ത്തനസദസുകളും നടക്കും.

കോഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ജയന്‍ മന്നായി, സംസ്ഥാന സമിതി അംഗം നന്ദകുമാര്‍, ക്ഷേത്രസമിതി പ്രസിഡന്റ് വി.എസ്. പവിത്രന്‍, ടി.എം. രാമരാജ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.