ലൗ ജിഹാദ്: മതംമാറ്റത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ഹൈക്കോടതി

Sunday 17 December 2017 2:48 am IST

ജയ്പൂര്‍: നിയ്രന്തണങ്ങളില്ലാതെയുള്ള മതംമാറ്റങ്ങള്‍ വിലക്കി രാജസ്ഥാന്‍ ഹൈക്കോടതി. മതംമാറ്റങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ലൗ ജിഹാദ് കേസ് പരിഗണിക്കവേ ഹൈക്കോടതിയുടെ ജോധ്പ്പൂര്‍ ബെഞ്ചിന്റേതാണ് നടപടി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയുള്ള വിവാഹങ്ങള്‍ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

തന്റെ സഹോദരി പായല്‍ സിങ്‌വിയെ (ആരിഫ) നിര്‍ബന്ധിച്ച് മതംമാറ്റി ഫെയ്‌സ് മുഹമ്മദ് എന്നയാള്‍ വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി ചിരാഗ് സിങ്‌വി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസില്‍ ഫെയ്‌സ് ഹാജരാക്കിയ പല രേഖകളും വ്യാജമെന്നും കോടതി കണ്ടെത്തി. എങ്കിലും യുവതിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ അവരുടെ ആഗ്രഹപ്രകാരം ഫെയ്‌സിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

വ്യക്തികള്‍ക്ക് മൗലികാവകാശമുണ്ടെങ്കിലും നിര്‍ബന്ധിത മതംമാറ്റങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനിവാര്യമെന്നും കോടതി അഭിപ്രായപ്പെട്ടു.
പത്തു രൂപ മുദ്രപ്പത്രത്തില്‍ ഒപ്പിട്ടാണ് മുസ്ലിം മതത്തിലേക്ക് മാറിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. അപ്പോഴാണ് ചട്ടങ്ങള്‍ പാലിക്കാതെ മതംമാറാന്‍ കഴിയുമോയെന്ന് ജസ്റ്റിസ് ഗോപാല്‍ കൃഷ്ണ വ്യാസ് ആരാഞ്ഞത്.

കോടതി നിര്‍ദ്ദേശങ്ങള്‍
$ മതംമാറുന്നയാള്‍ അതിന്റെ വിശദാംശങ്ങള്‍ കളക്ടറെ അറിയിക്കണം. അങ്ങനെയല്ലാത്തത് സാധ്യമല്ല.
$ കളക്ടര്‍ ഇക്കാര്യം മാതാപിതാക്കളെ അറിയിക്കണം.
$ മതംമാറ്റത്തിന് കളക്ടര്‍ നിയമാനുസൃതമായ നടപടി കൈക്കൊള്ളണം.
$ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണം.
$ മതംമാറി ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം മതാചാരപ്രകാരം നടത്തണം
$ മതംമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കണം
$ നിര്‍ബന്ധിത മാതംമാറ്റമെങ്കില്‍ കളക്ടര്‍ കര്‍ശന നടപടിയെടുക്കണം
$ മതംമാറ്റവുമായി ബന്ധപ്പെട്ട പുതിയ നിയമം വരുംവരെ കോടതി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.