തൃക്കൊടിത്താനം: ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്നും ഇതനുവദിക്കനാവില്ലന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. തൃക്കൊടിത്താനത്ത് സിപിഎം അക്രമത്തിനിരയായ ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകരെ സന്ദര്‍ശച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമസാഹചര്യങ്ങള്‍ നേരിട്ടറിയുവാനും പ്രവര്‍ത്തകരെ ആശ്വസിപ്പിക്കുവാനും ആണ് അദ്ദേഹം എത്തിയത്.
സംഘ പരിവാര്‍ പ്രവര്‍കര്‍ക്കെതിരെ വ്യാജമായി ചമയ്ക്കപ്പെട്ട കേസുകളിലാണ് പ്രവര്‍ത്തകരെ ജയിലിലടച്ചിരിക്കുന്നത്.ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് നിസ്സാരവല്‍ക്കരിച്ചിരിക്കുന്നു. ആദ്യം ആക്രമണം നടത്തിയ സിപിഎമ്മുകാര്‍ക്കെതിരെ ഇനിയും പോലീസ് നടപടിയെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് എന്‍ ഹരി,മണ്ഡലം പ്രസിഡന്റ് എംഎസ് വിശ്വനാഥന്,ജില്ല ജനറല്‍ സെക്രട്ടറി കെ പി സുരേഷ്,മണ്ഡലം ജനറല്‍ സെക്രട്ടറി ബി ആര് മഞ്ജീഷ്, കെ കെ സുനില്‍ കുമാര്‍, ഷിജു എബ്രഹാം, ശ്രീജിത്ത്,വിനോദ് കടമാഞ്ചിറ,സുനില്‍കുമാര്‍ ഒ ടി, സുലോചന എന്നിവര്‍ ഒപ്പമുണ്ടായായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: