മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണം:ബിജെപി

Sunday 17 December 2017 12:00 am IST

കോട്ടയം: സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി ആവശ്യപ്പെട്ടു.
തീരദേശത്തെ മഹിളകളെ അപമാനിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ഓഖി ദുരന്തത്തെ തുടര്‍ന്നു ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താതെ തീര്‍ത്തും നിസംഗത പാലിച്ച സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതരോട് കടുത്ത അനാസ്ഥയാണ് കാണിച്ചത്.അതിന്റെ ദൃഷ്ടാന്തമാണ് സംസ്ഥാന മന്ത്രിമാരോട് ദുരിത ബാധിതര്‍ കാണിച്ചത്.ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടെ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞെന്നും ബി.രാധാമണി പറഞ്ഞു.ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി മുഖ്യപ്രഭാഷണം നടത്തി.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സുമാ വിജയന്‍ അദ്ധ്യക്ഷയായി.ജനറല്‍ സെക്രട്ടറിമാരായ സുമാ മുകുന്ദന്‍,ശുഭ സുന്ദര്‍രാജ്,ബിജെപി നേതാക്കളായ എം.വി.ഉണ്ണികൃഷ്ണന്‍,റീബാ വര്‍ക്കി,ശാന്തി ഗോപാലകൃഷ്ണന്‍,ഷീബാ രാജു,മിനി അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.