സര്‍വ്വമംഗള പുരസ്‌കാരം സി. ചന്ദ്രശേഖരന് സമര്‍പ്പിച്ചു

Sunday 17 December 2017 2:45 am IST

സര്‍വ്വമംഗള പുരസ്‌കാരം ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്‍ സി.ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നു

കണ്ണൂര്‍: വേറിട്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന് സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിവരുന്ന പ്രൊഫസര്‍ ടി.ലക്ഷ്മണന്‍ സ്മാരക പുരസ്‌കാരം കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്‍ സി.ചന്ദ്രശേഖരന് സമര്‍പ്പിച്ചു.

ഏഴു പതിറ്റാണ്ടിലേറെയായി സാമൂഹ്യ, സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലകളില്‍ നിറസാന്നിധ്യമാണ് സി.ചന്ദ്രശേഖരന്‍. മുന്‍ വര്‍ഷങ്ങളില്‍ ചിറക്കല്‍ കുഞ്ഞമ്പുമാസ്റ്റര്‍, കുട്ടമത്ത് എ.ശ്രീധരന്‍ മാസ്റ്റര്‍, എന്‍സിടി മധുസൂധനന്‍ നമ്പ്യാര്‍, എന്‍.കെ.കൃഷ്ണന്‍, കെ.സി.കണ്ണന്‍, ഡോ.പി.മാധവന്‍, പി.ജനാര്‍ദ്ദനന്‍ എന്നിവരെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

സംഘത്തിന്റെ ബഹുമുഖമായ വശങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിഷ്ഠാവാനായ സ്വയംസേവകനാണ് സി.ചന്ദ്രശേഖരനെന്ന് പുരസ്‌കാരം സമര്‍പ്പിച്ച് പിഇബി മേനോന്‍ പറഞ്ഞു. സംഘ സംസ്‌കാരം കേരളത്തിന് പകര്‍ന്നു നല്‍കിയ മാതൃകയാണ് അദ്ദേഹം. അച്ചടക്കമുള്ള സംഘപ്രവര്‍ത്തനത്തോടൊപ്പം ആത്മാര്‍ഥതയും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. മേനോന്‍ പറഞ്ഞു. ചടങ്ങില്‍ സി.ചന്ദ്രശേഖരന്‍ ആലപിച്ച ദേശഭക്തി ഗാനങ്ങളുടെ സിഡി പ്രകാശനവും നടന്നു.

ചടങ്ങ് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, പി.ജനാര്‍ദ്ദനന്‍, എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രനാഥ് ചേലേരി സ്വാഗതവും എം.ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.