ഗുജറാത്തിലെ ആറ് ബൂത്തുകളിൽ റീ പോളിങ് ആരംഭിച്ചു

Sunday 17 December 2017 10:53 am IST

അഹമ്മദാബാദ്: ഗുജറാത്തിലെ ആറ് ബൂത്തുകളിലെ റീ പോളിംഗ് ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ വോട്ടിംഗ് നടന്ന വദ്ഗാം, വിരംഗം, ദസ്കോരി, സാല്‍വി എന്നിവിടങ്ങളിലെ ആറ് പോളിങ് ബൂത്തുകളിലാണ് വീണ്ടും വോട്ടിംഗ് നടക്കുന്നത്.

വദ്ഗാം മണ്ഡലത്തിലെ ഛനിയന്‍-1, ഛനിയന്‍-2, വിരംഗം മണ്ഡലത്തിലെ 27 -ാം ബുത്ത്, ദസ്കോരി മണ്ഡലത്തിലെ നവനരോദ ബുത്ത്, സാവ്ലി മേഖലയിലെ എന്‍ഹര-1, സകര്‍ദ-7 എന്നിവിടങ്ങളിലാണ് റീ പോളിംഗ് നടക്കുന്നത്. സാങ്കേതികമായ ചില പ്രശ്നങ്ങളെത്തുടര്‍ന്ന് ഈ ആറ് ബൂത്തുകളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയിരുന്നു.

തുടര്‍ന്നാണ് ആറ് ബൂത്തുകളില്‍ റീ പോളിംഗം വേണ്ടി വന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിങ് തീയതി പ്രഖ്യാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.