മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റു മരിച്ചു

Sunday 17 December 2017 12:15 pm IST

ലക്നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റു മരിച്ചു. ടുമൊരെയാഗഞ്ച് മുൻ എംഎൽഎ പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വൈഭവ് തിവാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിനു സമീപത്തു വെച്ച്‌ ശനിയാഴ്ചയാണ് വൈഭവ് തിവാരിക്ക് വെടിയേറ്റത്.

വസതിയില്‍ നിന്ന് പരിചയക്കാരായ ആളുകളെത്തി വിളിച്ചിറക്കുകയും തുടര്‍ന്ന് ഇവരുമായുണ്ടായ വാക്കേറ്റത്തിനിടയില്‍ ഇയാള്‍ക്കു വെടിയേല്‍ക്കുകയുമായിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ര്‍ ജനറല്‍ ഓഫ് പോലീസ് അഭയ് പ്രസാദ് പറഞ്ഞു.

ഐഐഎം അഹമ്മദ്ദാബാദില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈഭവ് റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.