ഓഖിയുടെ ദുരന്ത വ്യാപ്തി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും

Sunday 17 December 2017 2:15 pm IST

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ ദുരന്ത വ്യാപ്തി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് ദുരന്ത മേഖലകളില്‍ മോദി സന്ദര്‍ശനം നടത്തുന്നത്. ലക്ഷദ്വീപിലെയും കന്യാകുമാരിയിലെയും ദുരന്ത മേഖലകളും മോദി സന്ദര്‍ശിക്കും.

ദൃശ്യങ്ങള്‍ സഹിതമുള്ള ഡിജിറ്റല്‍ രേഖകളാണ് മോദിക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി തയ്യാറെടുക്കുന്നത്. ടെലിവിഷന്‍ ചാനലുകളില്‍ വന്ന ദൃശ്യങ്ങളും സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ പ്രസന്റേഷനിലൂടെ വിശദീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.