സി.ചന്ദ്രശേഖരന്‍ എന്നും പ്രചോദന കേന്ദ്രം: ഗോപാലന്‍ കുട്ടി മാസ്റ്റര്‍

Sunday 17 December 2017 1:07 pm IST

കണ്ണൂര്‍: സി.ചന്ദ്രശേഖരന്‍ സംഘത്തിന്റെ പ്രചാരകന്‍ മാത്രമല്ല മറിച്ച് സംഘ സ്വയംസേവകര്‍ക്ക് എന്നും പ്രചോദന കേന്ദ്രമായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍ കുട്ടിമാസ്റ്റര്‍. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സര്‍വ്വമംഗള പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും തരത്തിലുള്ള അധികാരത്തിനോ സ്ഥാനമാനത്തിനോ വേണ്ടിയല്ല അദ്ദേഹം പ്രവര്‍ത്തിച്ചത്. സര്‍വ്വമംഗള പുരസ്‌കാരം ഒരു നിയതിപോലെ അദ്ദേഹത്തില്‍ വന്നുചേര്‍ന്നതാണ്. സംഘപ്രവര്‍ത്തനത്തില്‍ ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും എല്ലാ പരിപാടിയിലും നേരിട്ടെത്തുകയെന്നത് അദ്ദേഹത്തിന് ഇന്നും നിര്‍ബന്ധമാണ്. സംഘപ്രവര്‍ത്തനം ദൂരെ നിന്ന് നോക്കിക്കാണുന്നതായിരുന്നില്ല മറിച്ച് സംഘത്തോടൊപ്പം ജീവിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സംഘപ്രവര്‍ത്തനത്തില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പ്രവര്‍ത്തനങ്ങളില്‍ കൂടെ നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചു. എന്നും സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സംഘപ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ ബോധത്തോടെ അദ്ദേഹം എല്ലാറ്റിനെയും വിലയിരുത്തി. എല്ലാ രംഗത്തും വ്യക്തിമുദ്രപതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരിക്കലും അദ്ദേഹം നിഷ്‌ക്രിയനായിരുന്നില്ല. സി.ചന്ദ്രശേഖരനെ പോലുള്ള വ്യക്തികളുമായുള്ള ഇടപെടല്‍ തന്നെ സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണയാണ്. നാനാവിധമായ എതിര്‍പ്പുകളെ അതിജീവിച്ചാണ് അദ്ദേഹം സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ഒരു പ്രതിസന്ധിഘട്ടത്തിലും അദ്ദേഹം പിന്നോട്ട് പോയില്ല. നിരവധി ബുദ്ധിമുട്ടുകള്‍ അതിജീവിച്ചപ്പോഴും അത് സമൂഹത്തിനു വേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് സമൂഹത്തിന് അദ്ദേഹത്തിന് നല്‍കാനുള്ളതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ചടങ്ങില്‍സര്‍വ്വമംഗള പുരസ്‌കാരം ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോ ന്‍ സി.ചന്ദ്രശേഖരന് സമര്‍ പ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.പി.മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, എന്‍.കെ.കൃഷ്ണന്‍ മാസറ്റര്‍, പി.ജനാര്‍ദ്ദനന്‍, എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രനാഥ് ചേലേരി സ്വാഗതവും എം.ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.