എടവണ്ണയില്‍ കുന്നിടിച്ച് എംസാന്‍ഡ് യൂണിറ്റ് നിര്‍മ്മിക്കുന്നു

Sunday 17 December 2017 3:06 pm IST

എടവണ്ണ: എംസാന്‍ഡ് യൂണിറ്റ് നിര്‍മ്മിക്കുന്നതിനായി എടവണ്ണ പഞ്ചായത്തില്‍ വ്യാപകമായി കുന്നിടിക്കുന്നു. കോഴിക്കോട്-ഗൂഡല്ലൂര്‍ പാതയില്‍ കുണ്ടുതോട് മുതുകുന്നിലാണ് എംസാന്‍ഡ് യൂണിറ്റ് നിര്‍മ്മാണം നടക്കുന്നത്.
പാതനിര്‍മ്മാണത്തിന്റെ മറവില്‍ മൂന്നിടങ്ങളിലായി വന്‍തോതില്‍ കുന്നിടിച്ചിരിക്കുകയാണ് സ്ഥലത്ത് രണ്ടിടങ്ങളിലായാണ് കെട്ടിടംപണി പുരോഗമിക്കുന്നത്. കുന്നിടിച്ചാണ് ഇവയുടെയും നിര്‍മ്മാണം. ഇതിന്റെ മറവില്‍് സമീപസ്ഥലങ്ങളും വ്യാപകമായി ഇടിച്ചുനിരത്തുകയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കെട്ടിട നിര്‍മ്മാണാനുമതി നല്‍കിയതെന്ന പരാതികള്‍ നാട്ടുകാര്‍ നേരത്തെ ഉന്നയിച്ചിരുന്നു. പാരിസ്ഥിതികാഘാത പഠനങ്ങളോ ജിയോളജി വകുപ്പുപരിശോധനകളോ ഇല്ലാതെയാണ് ഇവിടെ പ്രവര്‍ത്തികള്‍ നടക്കുന്നത്. ഇതുസംബന്ധിച്ച് ഗ്രാമസഭായോഗം ആശങ്കകളറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കുടിവെള്ളക്ഷാമത്തിനും ഇടയാക്കുന്ന എംസാന്‍ഡ് യൂണിറ്റിന് അനുമതി നല്‍കരുതെന്ന പ്രമേയം ഗ്രാമസഭ പാസാക്കിയിരുന്നു.
ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണാനുമതി റദ്ദാക്കിയത്. സ്ഥലത്ത് എംസാന്‍ഡ് യൂണിറ്റ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.