പാക്കിസ്ഥാനിൽ ബോംബാക്രമണം; 8 മരണം

Sunday 17 December 2017 4:34 pm IST

ലാഹോർ​: പാകിസ്ഥാനില്‍ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും 8 മരണം. രണ്ടു പേര്‍ക്ക്​ ഗുരുതര പരിക്കേറ്റു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ്​ സംഭവം.

ചര്‍ച്ചില്‍ പ്രാര്‍ഥന നടക്കുന്ന സമയത്ത്​ രണ്ട്​ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സ്​ഫോടനത്തിനു ശേഷം വെടിവെപ്പുമുണ്ടായെന്നുമാണ് സൂചന.

നാല്​ മൃതദേഹങ്ങളും പരിക്കേറ്റ 20 ഒാളം പേരും ആശുപത്രിയില്‍ ഉണ്ടെന്ന്​ അധികൃതര്‍ വ്യക്തമാക്കി. പോലീസും സുരക്ഷാ ഉദ്യോഗസ്​ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.