മഞ്ഞുമലയിടിഞ്ഞു കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

Sunday 17 December 2017 8:30 pm IST

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയില്‍ ആറു ദിവസം മുന്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കൗശല്‍ സിംഗ് എന്ന സൈനികന്റെ മൃതദേഹമാണ് ജമ്മു കാഷ്മീരിലെ നൗഗാമില്‍നിന്നു കണ്ടെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച മഞ്ഞുമലയിടിഞ്ഞു കാണാതായ അഞ്ചു സൈനികരില്‍ ഒരാളെ മാത്രമാണ് ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. മറ്റുള്ളവരെക്കുറിച്ച് സൂചനയില്ല. വിവിധ സംഘങ്ങളായി പ്രദേശത്തു തെരച്ചില്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതു തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇവിടേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ മഞ്ഞുവീഴ്ചയില്‍ തടസപ്പെട്ടിരിക്കുകയാണ്.

നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ബാഗ്‌ടോ സൈനിക പോസ്റ്റില്‍നിന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനികരെ കാണാതായത്. ജനുവരിയില്‍ ഒരു ദിവസംതന്നെ കാഷ്മീരില്‍ നാലിടങ്ങളിലായുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ 11 സൈനികരും നാലു സിവിലിയന്‍മാരുമടക്കം 15 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.