ശുദ്ധജല വിതരണം മുടങ്ങി; ജനം ദുരിതത്തില്‍

Monday 18 December 2017 2:13 am IST

അമ്പലപ്പുഴ. അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളില്‍ ശുദ്ധജല വിതരണം മുടങ്ങി, നിരവധി കുടുബങ്ങള്‍ ദുരിതത്തില്‍.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത്, ആമയിട പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി, കരൂര്‍ എന്നീ പ്രദേശങ്ങളില്‍ ഒരാഴ്ചക്കാലമായി ശുദ്ധജല വിതരണം മുടങ്ങിയത്. ഈ പ്രദേശങ്ങളിലെ ആര്‍ഒ പ്ലാന്റുകളും, പമ്പ് ഹൗസുകളും നിശ്ചലമായിട്ട് ആഴ്ച ഒന്ന് പിന്നിട്ടിട്ടും അധികൃതര്‍ നടപടി സ്വാകരിക്കുന്നില്ല.
ഈ പ്രദേശങ്ങളില്‍, ശുദ്ധജലം ശേഖരിക്കാനായി കിണറുകളൊ, തോടുകളൊ, കുളങ്ങളൊ ഇല്ല. വീടുകളില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ, ഭക്ഷണം പാചകം ചെയ്യാനോ കഴിയാ ദുരവസ്ഥയാണുള്ളത്.
ഈ വിവരം കാണിച്ച് പഞ്ചായത്ത് അധികാരികള്‍ക്കും ജലവിഭവ വകുപ്പിനും നിരവധി പരാതി നല്‍കിയെങ്കിലും ഫലമില്ല. പ്രദേശവാസികള്‍ 25 രൂപ മുതല്‍ 50 രൂപ വരെ മുടക്കിയാണ് ശുദ്ധജലം വാങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.