മുഹമ്മയില്‍ ഉത്തരവാദിത്വ ടൂറിസം ആരംഭിച്ചു

Monday 18 December 2017 2:00 am IST

ആലപ്പുഴ: മുഹമ്മ പഞ്ചായത്തില്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മാലിന്യ നിര്‍മ്മാജനത്തിന് തുടക്കമിട്ട് മാലിന്യ സംസ്‌കരണം ആരംഭിച്ചു. പഞ്ചായത്തിലെ ഹരിതസേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഉത്തരവാദിത്വ ടൂറിസം മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഗ്രീന്‍ഫീഡ് ചാരിറ്റബില്‍ ട്രസ്റ്റിന് കൈമാറി. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍ നിര്‍വഹിച്ചു. മുഹമ്മയെ പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് ആക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.