ഓഖി ദുരിതാശ്വാസം ചാവക്കാട് താലൂക്കിന് മൂന്നു ലക്ഷം

Sunday 17 December 2017 9:17 pm IST

ചാവക്കാട്: ഓഖി ചുഴലിക്കാറ്റുമൂലം ദുരിതത്തിലായ ചാവക്കാട് താലൂക്കിലെ മത്സ്യ ബന്ധന പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും മൂന്നു ലക്ഷം രൂപ സഹായ ധനം അനുവദിച്ചു.
തീരദേശത്തെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് മാറ്റി പാര്‍പ്പിക്കപ്പെട്ടവരുടെ പ്രാഥമിക ചെലവുകള്‍ക്കാണ് ഈ തുക അനുവദിച്ചതെന്ന് തഹസില്‍ദാര്‍ പ്രേംചന്ദ് അറിയിച്ചു.
കടപ്പുറം, ഏങ്ങണ്ടിയൂര്‍ ,വാടാനപ്പിള്ളി പഞ്ചായത്തുകളിലാണ് ഓഖി മൂലം കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നത്.ഈ പ്രദേശത്തെ പലര്‍ക്കും വീടുകളും വള്ളങ്ങളും നഷ്ടപ്പെട്ടു.28 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി അയച്ച റിപ്പോര്‍ട്ടിന്മേലാണ് 3 ലക്ഷം രൂപ അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.