കൊപ്പം ടൗണില്‍ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം നീളുന്നു

Sunday 17 December 2017 9:21 pm IST

പട്ടാമ്പി:കൊപ്പം ടൗണിലെ സിഗ്നല്‍ലൈറ്റുകളുടെ പ്രവര്‍ത്തനം അനന്തമായി നീളുന്നു. ടൗണിലെ നാല് റോഡുകളിലുമാണ് സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് എന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നതിന് ആര്‍ക്കും ഉത്തരമില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊപ്പം ടൗണിലെ ഗതാഗതനിയന്ത്രണത്തിനായ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.പഞ്ചായത്ത് സ്വകാര്യഎജന്‍സികള്‍ക്കാണ് ഇതിന്റെ നിര്‍മ്മാണം നല്‍കിയിരുന്നത്.എന്നാല്‍ ടൗണിലെ പട്ടാമ്പി, പെരിന്തല്‍മണ്ണ റോഡുകളുടെ നടുവിലായാണ് തുടക്കത്തില്‍ സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിച്ചത്.
കൂടാതെ വളാഞ്ചരി, മുളയന്‍ങ്കാവ് റോഡുകളിലുടെ വശങ്ങളിലും ലൈറ്റുകള്‍ ഒരുക്കിയിരുന്നു.എന്നാല്‍ റോഡിലെ നടുവില്‍ സ്ഥാപിച്ച രണ്ട് ലൈറ്റുകളും വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്നുപോയിരുന്നു.ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പട്ടാമ്പി, പെരിന്തല്‍മണ്ണ റോഡുകളിലെ വശങ്ങളില്‍ വീണ്ടും സിഗ്നല്‍ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.രണ്ട് ദിവസം മുന്‍പ് ലൈറ്റുകളുടെ പ്രവര്‍ത്തനക്ഷമതയും അധികൃതര്‍ പരിശോധിച്ചിരുന്നു.
സിഗ്നല്‍ ലൈറ്റുകളിലൂടെയുളള ഗതാഗതനിയന്ത്രണം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെയെന്നാണ് അധികൃതര്‍ നല്‍കുന്ന സുചന.പോലീസിനാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ട ചുമതല.കൊപ്പം ടൗണില്‍ സിഗ്നല്‍ലൈറ്റിലൂടെയുളള ഗതാഗതനിയന്ത്രണം സാധ്യമാവുകയില്ലയെന്നാണ് പോലീസ് നല്‍കുന്ന സൂചന.റോഡിന്റെ ഘടനതന്നെയാണ് ഇതിന് തടസ്സമായി ചൂണ്ടികാണിക്കുന്നത്.ഇതേക്കുറിച്ച വിശദമായ പരിശോധന നടത്തിയതിന് ശേഷമേ ഇത് നടപ്പാക്കുവാന്‍ ഇടയുളളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.