ചാരായം നിര്‍മ്മിച്ച് വില്‍പ്പന :ഒരാള്‍ പിടിയില്‍

Sunday 17 December 2017 9:23 pm IST

ചാലക്കുടി,മേലൂര്‍ കുറുപ്പത്ത് ചാരായം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍.മേലൂര്‍ കുറ്റിപ്പുഴക്കാരന്‍ ജെയ്‌സനെ (51)യാണ് കൊരട്ടി എസ്.ഐ.സുബീഷ്‌മോനും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് വലിയ തോതില്‍ നിര്‍മ്മിച്ച് വില്‍പ്പനക്ക് തയ്യാറാക്കുകയായിരുന്നു.വിശേഷ ദിവസങ്ങള്‍ പ്രമാണിച്ച് അനധികൃത മദ്യ വില്‍പ്പനയുടെ നിര്‍മ്മാണവും,വില്‍പ്പനയും കണ്ടെത്തുന്നതിനായി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മേലൂര്‍,പൂലാനി,കുറുപ്പം,കൂവ്വക്കാട്ടു കുന്ന്, തുടങ്ങിയ മേഖലകളില്‍ അനധികൃത മദ്യ നിര്‍മ്മാണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈം സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ചാലക്കുടി പുഴയുടെ തീരങ്ങളിലും മറ്റും നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. അന്വേക്ഷണ സംഘം വീട്ടില്‍ എത്തുമ്പോള്‍ ഇയാള്‍ ബാത്ത് റൂമില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.തയ്യാറാക്കിയ 7 ലിറ്റര്‍ ചാരായവും,നിര്‍ മ്മണ ത്തിന് ഉപയോഗിച്ചിരുന്ന ഗ്യാസ് സ്‌ററൗ,സിലിണ്ടര്‍,വാഷ് കലക്കി വെച്ചിരുന്ന പ്ലാസ്റ്റിക് ടാങ്ക്,എന്നിവയും പിടികൂടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.