യുഎസില്‍ ട്രെയിനിടിച്ച് മരിച്ചു

Monday 18 December 2017 2:30 am IST

സാന്‍ജോസ്: യുഎസിലെ കാലിഫോര്‍ണിയ സാന്‍ജോസില്‍ ലൈറ്റ് ട്രെയിനിടിച്ച് തെലുങ്കാന സ്വദേശി മരിച്ചു. കരിംനഗര്‍ ജില്ലയിലെ കൃഷ്ണ എരവേലി (44)യാണ് മരിച്ചത്.

സാന്‍ജോസിലെ നോര്‍ത്ത്ഫസ്റ്റ്-റോസ്‌മേരി സ്ട്രീറ്റ് ജങ്ഷനില്‍ 12നാണ് അപകടം നടന്നതെന്ന് സാന്താക്ലാര വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി വക്താവ് ബ്രാന്‍ഡി ചില്‍ഡ്രസ് അറിയിച്ചു. അപകടം നടന്ന ഉടനെ കൃഷ്ണയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ ഓട്ടം നിര്‍ത്തി. യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ കയറ്റിവിട്ടുവെന്നും ഇദ്ദേഹം പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കായി കൃഷ്ണയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

യുഎസ് സംസ്ഥാനമായ ഒഹിയോയിലെ അല്‍ബനിയില്‍ താമസക്കാരനായ കൃഷ്ണ, ഔദ്യോഗികാവശ്യങ്ങള്‍ക്കായി മൂന്നാഴ്ച മുന്‍പാണ് സാന്‍ജോസിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.