ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് ടാക്സി ഡ്രൈവര്‍ മരിച്ചു. വടക്കന്‍ കാശ്മീരിലെ കുപ്വാരയില് ആഷിക് ഇക്ബാല്‍ എന്നയാളാണ് മരിച്ചത്.
സംശയകരമായ സാഹചര്യത്തില്‍ കണ്ട ആഷിക് സൈന്യത്തെ കണ്ടതോടെ ഓടി. നില്ക്കാന് ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ആഷിക്കിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: