താലിബാന്‍ ആക്രമണം: പോലീസുകാര്‍ കൊല്ലപ്പെട്ടു

Monday 18 December 2017 2:30 am IST

കാബൂള്‍: താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ 11 അഫ്ഗാന്‍ പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ പോലീസ് ചെക്‌പോസ്റ്റിനു നേരെയായിരുന്നു ആക്രമണം.

സംഘം ചേര്‍ന്നെത്തിയ താലിബാന്‍ ഭീകരര്‍ അഫ്ഗാന്‍ പോലീസിനു നേരെ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍ ഒമര്‍ ഒസ്വാക് അറിയിച്ചു. പ്രത്യാക്രമണത്തില്‍ ഭീകരര്‍ക്കും പരിക്കേറ്റിട്ടുണ്ട്. താലിബാന്‍ ഭീകരര്‍ക്ക് പ്രാതിനിധ്യം കൂടുതലുള്ള സ്ഥലമാണ് ഹെല്‍മന്ദ് പ്രവിശ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.