കുട്ടനാട് പാക്കേജ് രണ്ടാംഘട്ടം; കേന്ദ്രസംഘമെത്തി

Monday 18 December 2017 12:00 am IST

കടുത്തുരുത്തി: കുട്ടനാട് പാക്കോജിന്റെ രണ്ടാംഘട്ട വികസനപദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. കേന്ദ്രജല കമ്മീഷന്‍ ചീഫ് എന്‍ജീനിയരുടെ നേത്യത്വത്തിലുളള നാലംഗ സംഘമാണ് എഴുമാന്തുരുത്ത്, കാന്താരികടവ് എന്നീവടങ്ങളിലെത്തിയത്. പാടശേഖരങ്ങളില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നെല്‍ക്യഷിയെ ദോഷകരമായി ബാധിക്കുമോയെന്നും മനസ്സിലാക്കിയ ശേഷം മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയൂളളുവെന്ന്്് സംഘം അറിയിച്ചു. ഒന്നാഘട്ട പ്രവര്‍ത്തനങ്ങളിലൂടെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനാല്‍ പടിഞ്ഞറാന്‍ മേഖലയില്‍ നെല്‍ക്യഷി വര്‍ദ്ധിച്ചിരിക്കുന്നതായി വിലയിരുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.