ഹിന്ദുക്കള്‍ വേട്ടയാടപ്പെടുന്നു: കെ.പി. ശശികല

Monday 18 December 2017 2:30 am IST

ആര്‍പ്പൂക്കര (കോട്ടയം): ഇതരമത രാഷ്ട്രീയത്തിന്റെ കുപ്രചരണങ്ങളില്‍ കുടുങ്ങി ഹിന്ദുക്കള്‍ നിരന്തരം അപമാനിക്കപ്പെടുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല പറഞ്ഞു. ആര്‍പ്പൂക്കര മുടിയൂര്‍ക്കരയില്‍ ജിഹാദി -ചുവപ്പു ഭീകരതയ്‌ക്കെതിരെ നടന്ന കുടുംബസംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അഖിലയെ ഹാദിയയാക്കാന്‍ പള്ളികള്‍തോറും വന്‍തോതില്‍ പണപ്പിരിവുനടത്തി.

ക്ഷേത്രങ്ങളില്‍ ഇങ്ങനെയൊരു പണപ്പിരിവു നടത്തിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ഹിന്ദുവിനെതിരെ ഗൂഢാലോചന നടത്തി കടന്നാക്രമിക്കപ്പെടുമ്പോള്‍ രാഷ്ട്രീയക്കാര്‍ മൗനം പാലിക്കുന്നു. ഇത് ജിഹാദികള്‍ക്കു കരുത്തു പകരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാല്‍ ഹിന്ദുവിനെതിരെയുള്ള കടന്നാക്രമണമായി മാറുന്നതായും ശശികല പറഞ്ഞു.

കോടതിവിധി ഉണ്ടെന്ന് തെറ്റായ പ്രചാരണം നടത്തി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്നു. തളിക്ഷേത്രം ഉള്‍പ്പെടെ മലബാറിലെ നൂറോളം ക്ഷേത്രങ്ങള്‍ കൈയേറുവാനുള്ള നീക്കമുണ്ട്. അര്‍ഹതപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കാത്ത ദേവസ്വം മന്ത്രി, സ്വന്തം സ്ഥലത്തെ ആരും ശ്രദ്ധിക്കാത്ത ക്ഷേത്രത്തിന് എട്ടുകോടി രൂപ ശബരിമല ഇടത്താവളമെന്ന പേരില്‍ അനുവദിച്ചതില്‍ വലിയ അഴിമതിയാണു നടന്നതെന്നുംഅവര്‍ ആരോപിച്ചു.

ആര്‍എസ്എസ് ജില്ലാ സംഘചാലക് എ. കേരളവര്‍മ്മ അദ്ധ്യക്ഷനായിരുന്നു. കാര്യകാരി സദസ്യന്‍ ആര്‍. സാനു, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.