വീട് കുത്തി തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു

Sunday 17 December 2017 10:00 pm IST

 

കട്ടപ്പന(ഇടുക്കി): വണ്ടന്‍മേടിന് സമീപം അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു. അണക്കര കടശിക്കടവ് ശശി ഇല്ലം വീട്ടില്‍ അന്നക്കിളിയുടെ വീട്ടിലാണ് മോഷണം നടന്നത്. 46000 രൂപയും രണ്ടര പവന്റെ സ്വര്‍ണാഭരണവും 400 ഗ്രാം വെള്ളിയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
വീടു പൂട്ടിയിട്ടശേഷം തമിഴ്‌നാട്ടിലേയ്ക്ക് പോയ ഇവര്‍ വെള്ളിയാഴ്ച വൈകി മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ മറ്റൊരു വീട്ടിലും മോഷണശ്രമം അരങ്ങേറി. ബുധനാഴ്ചയാണ് ഇവര്‍ തമിഴ്‌നാട്ടിലെ ബന്ധുക്കളുടെ അടുത്ത് പോയത്. ഒരു ജോഡി കമ്മല്‍, ഡയമണ്ട് പതിച്ച ഒരു മോതിരം, രണ്ട് ജോഡി വെള്ളികൊലുസ് എന്നിവയാണ് മോഷണം പോയത്. മുന്നിലെ വാതില്‍ താഴറുത്ത ശേഷം വെട്ടി പൊളിച്ച നിലയിലായിരുന്നു. സമീപത്ത് നിന്ന് തൂമ്പയും ഉളിയും കണ്ടെത്തിയിട്ടുണ്ട്.
കട്ടറുപയോഗിച്ചാണ് താഴ് മുറിച്ചിരിക്കുന്നത്. ഇതിന് പിന്നില്‍ വിദഗ്ധ സംഘമെന്നാണ് വിവരം. വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു വിരളടയാളം ലഭിച്ചിട്ടുണ്ട്. സമീപത്തെ ഏലക്കാട്ടിലേയ്ക്കാണ് വീട്ടില്‍ നിന്ന് നായ ഓടിയെത്തിയത്. ഇവിടെ നിന്ന് അറുത്ത നിലയില്‍ മറ്റൊരു താഴ് കണ്ടെത്തിയിട്ടുണ്ട്. കോളനിയായതിനാല്‍ രാത്രിയിലാകാം മോഷണം നടന്നതെന്നാണ് നിഗമനം. വണ്ടന്‍മേട് എസ്‌ഐ കെ.എ. ജോസഫിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.