ഹിന്ദു വിചാരസത്രം 20 മുതല്‍

Monday 18 December 2017 12:00 am IST

കോട്ടയം: ഹിന്ദുധര്‍മ്മ പരിഷത്തിന്റെ 13 ാം മത് പ്രഭാഷണ പരമ്പരയായ ഹിന്ദു വിചാരസത്രം 20ന് തുടങ്ങി 26ന് സമാപിക്കും. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തില്‍ 20ന് വൈകിട്ട് 5ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷനാകും. ഗൃഹാശ്രമ ധര്‍മ്മം’ എന്ന വിഷയത്തില്‍ ഗോപാലകൃഷ്ണ വൈദിക് പ്രഭാഷണം നടത്തും.എല്ലാ ദിവസവും വൈകിട്ട് 5 മുതല്‍ വിവിധ വിഷയത്തില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. 21ന് ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രൊഫ: സരിത. എസ്. അയ്യര്‍ ‘ഇതിഹാസങ്ങള്‍ ജീവിതത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കാണക്കാരി രവി അദ്ധ്യക്ഷനാകും. 22ന് ഡോ: എന്‍. ഗോപാലകൃഷ്ണന്‍ ‘ക്ഷേത്രാചാരങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പ്രൊഫ: വി. എം. നാരായണപണിക്കര്‍ അദ്ധ്യക്ഷനാകും. 23ന് തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ ഗുരുരത്‌നം ജ്ഞാനതപസ്വി ‘സനാധന ധര്‍മ്മത്തിന്റെ പ്രസക്തി ആധുനീക കാലഘട്ടത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. എച്ച്. രാമനാഥന്‍ അദ്ധ്യക്ഷനാകും. 24ന് ഡോ: ലക്ഷ്മി ശങ്കര്‍ ‘ഭഗവത്ഗീതയുടെ സമഗ്രജീവിത ദര്‍ശനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി. മധു അദ്ധ്യക്ഷനാകും. 25ന് വെങ്കിടകൃഷ്ണന്‍ പോറ്റി ‘ഭഗവത്ഗീതയുടെ ആരോഗ്യ സന്ദേശം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ചിന്മയാമിഷന്‍ പ്രസിഡന്റ് എന്‍. രാജഗോപാല്‍ അദ്ധ്യക്ഷനാകും. 26 ന് ശശി കമ്മട്ടേരി ‘പഞ്ചമഹായജ്ഞങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.