ബൈക്കിടിച്ച് പരിക്ക്

Sunday 17 December 2017 10:02 pm IST

തൊടുപുഴ: വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. സമീപവാസിയായ ആനിയാവീട്ടില്‍ ശാരദ (55)നാണ് പരിക്കറ്റത്. ബൈക്കോടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി നഗരസഭ വൈസ്‌ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരും നാട്ടുകാരും ആരോപിച്ചു.
വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. പപ്പടം നിര്‍മിച്ച് ഉപജീവനം നടത്തുന്ന ഇവര്‍ കടകളില്‍ വിതരണം ചെയ്യാനായി വന്നപ്പോഴാണ് അപകടമുണ്ടാകുന്നത്. അപകടമുണ്ടാക്കിയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടെന്നും ആരോപണമുണ്ട്. ശാരദയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാരീരിക മാനസിക വൈകല്യമുള്ള മകന്‍ മാത്രമാണ് ശാരദയക്കുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.