ഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസ് എന്നതിന് രേഖകളില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Monday 18 December 2017 2:30 am IST

തിരുവനന്തപുരം: ഗാന്ധിവധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് രേഖകളില്ലാതെ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് അടിസ്ഥാനമില്ലാതെയാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെ ആക്ഷേപിച്ചതെന്ന് വ്യക്തമായത്.

മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. ഇക്കാര്യത്തില്‍ വ്യക്തത തേടി ജനം ടിവി ന്യൂസ് എഡിറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ നല്‍കിയ അപേക്ഷയിലാണ് വെളിപ്പെടുത്തല്‍.

ആര്‍എസ്എസാണ് ഗാന്ധിവധത്തിന് പിന്നിലെന്ന് സംസ്ഥാന സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അഭിപ്രായമുണ്ടോ? എങ്കില്‍ തെളിവുകളോ രേഖകളോ കൈവശമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭിക്കുമോ? എന്നീ വിവരങ്ങളാണ് തേടിയത്. ആവശ്യപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇല്ലെന്നായിരുന്നു മറുപടി. കൈയിലില്ലാത്ത രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം മറുപടി നല്‍കി.

നിയമസഭയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പറയുന്ന കാര്യങ്ങള്‍ക്ക് പ്രത്യേക അവകാശമുള്ളതിനാല്‍ കള്ളം പറഞ്ഞാലും കേസെടുക്കാനാകില്ല. ഈ പഴുതുപയോഗിച്ചാണ് മുഖ്യമന്ത്രി പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. സഭയുടെ പ്രത്യേക അവകാശം ഉപയോഗിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസാണെന്ന പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ആര്‍എസ്എസ് പലവട്ടം കേസ് നല്‍കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പലരും മാപ്പ് പറഞ്ഞ് തടിയൂരി. രാഹുല്‍ ഗാന്ധിക്കെതിരെ ഈ വിഷയത്തില്‍ ഇപ്പോഴൊരു കേസുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.