ന്യൂദല്‍ഹി: കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യനായ ഘാനയുടെ ഏണസ്റ്റ് അമുസുവിനെ ആദ്യ റൗണ്ടുകളില്‍ തന്നെ തോല്‍പ്പിക്കുമെന്ന് ഇന്ത്യയുടെ ബോക്സിങ്ങ് താരം വിജേന്ദര്‍ സിങ്ങ്.
ഈ മാസം 23 ന് ജയ്പ്പൂരിലാണ് വിജേന്ദര്‍- അമുസു പോരാട്ടം. ഡബ്ളിയു ബി ഒ ഏഷ്യ പെസഫിക്ക്, ഓറിയന്റല്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനായ വിജേന്ദറിന് അമുസുവിനെ കീഴടക്കിയാലെ ഈ കിരീടങ്ങള്‍ നിലനിര്‍ത്താനാകൂ.
വിജേന്ദര്‍ ഇതുവരെ മത്സരിച്ച ഒമ്പത് മത്സരങ്ങളിലും വിജയം നേടി. ഇതില്‍ ഏഴെണ്ണം നോക്കൗട്ടായിരുന്നു. വിദേശത്ത് ആറു വിജയങ്ങളും ഇന്ത്യയില്‍ മൂന്ന് വിജയങ്ങളും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: