ചെന്നൈയിന്‍ എഫ്‌സി ബെംഗളൂരുവിനെ കീഴടക്കി

Monday 18 December 2017 2:30 am IST

ബെംഗളൂരു: അവസാന നിമിഷങ്ങളില്‍ ധന്‍പാല്‍ ഗണേഷ് നേടിയ ഗോളില്‍ ചെന്നൈയിന്‍ എഫ സിക്ക് നാടകീയ വിജയം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരു എഫ്‌സിയെ തോല്‍പ്പിച്ചു.

അഞ്ചാം മിനിറ്റില്‍ ലാല്‍പെഖുല ചെന്നൈയിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ചെന്നെയിന്‍ 1-0 ന് മുന്നിട്ടുനിന്നു. 85-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന് സമനില നേടിക്കൊടുത്തു. മൂന്ന്് മിനിറ്റിനുള്ളില്‍ ഗണേഷ് നിര്‍ണായക ഗോളിലൂടെ ചെന്നൈയിന് വിജയം സമ്മാനിച്ചു.

ആറു മത്സരങ്ങളില്‍ ചെന്നൈയിന്റെ നാലാം വിജയമാണിത്. ഇതോടെ അവര്‍ക്ക് പന്ത്രണ്ട് പോയിന്റായി. ബെഗ്‌ളൂരുവിനും ആറു മത്സരങ്ങളില്‍ 12 പോയിന്റുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.