മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുന്നു 

Monday 18 December 2017 2:30 am IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്നു.ടോട്ടനത്തെ  ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അവര്‍ പ്രീമിയര്‍ ലീഗിലെ  തുടര്‍ച്ചയായ പതിനാറാം വിജയം ആഘോഷിച്ചു. ഇത് റെക്കോഡാണ്.ബല്‍ജിയന്‍ മധ്യനിരക്കാരന്‍ കെവിന്‍ ഡി ബ്രൂണിയുടെ മികവിലാണ് സിറ്റി വിജയം നേടിയത്. കളം നിറഞ്ഞു കളിച്ച ബ്രൂണി ഒരു ഗോളും നേടി.

റഹിം സ്റ്റര്‍ലിങ്ങ് രണ്ട് ഗോളും ഗുണ്‍ഡോഗന്‍ ഒരു ഗോളും നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എറിക്കസണാണ് ടോട്ടനത്തിന്റെ ഏക ഗോള്‍ സ്‌കോര്‍ ചെയ്തത്്.കഴിഞ്ഞ മത്സരത്തിന്‍ സ്വാന്‍സീ സിറ്റിയെ തോല്‍പ്പിച്ച് പ്രീമയര്‍ ലീഗില്‍ തുടര്‍ച്ചയായ പതിനഞ്ചാം വിജയം നേടി സറ്റി റെക്കോഡ് സ്ഥാപിച്ചിരുന്നു. ടോട്ടനത്തെ തോല്‍പ്പിച്ചതോടെ തുടര്‍ച്ചയായ വിജയങ്ങളുടെ റെക്കോഡ് പതിനാറായി.

ഈ വിജയത്തോടെ അവര്‍ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.18 മത്സരങ്ങളില്‍ അവര്‍ക്കിപ്പോള്‍ 52 പോയിന്റായി. 17 മത്സരങ്ങളില്‍ 38 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.