വധശ്രമം: പ്രതിയെ പിടികൂടിയില്ല ബിജെപി ജനകീയ പ്രതിരോധയാത്ര നടത്തി

Monday 18 December 2017 2:48 am IST

പറവൂര്‍: ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. ജിജേഷിനെ വധിക്കാന്‍ ശ്രമിച്ചവരെ പിടികൂടാന്‍ പോലീസ് അലംഭാവം കാണിക്കുന്നതിനെതിരെയും പ്രദേശത്ത് സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിനുവേണ്ടി ബിജെപി ജനകീയ പ്രതിരോധയാത്ര നടത്തി. പറവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ രാവിലെ മാല്ല്യങ്കരയില്‍ നിന്നാരംഭിച്ച യാത്ര ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തില്‍ പ്രചരണം നടത്തിയ യാത്രയില്‍ ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ കെ.പി. രാജന്‍, എം.എന്‍. ബാലചന്ദ്രന്‍, മണ്ഡലം നേതാക്കളായ അനില്‍ ചിറവക്കാട്, ടി.ജി. വിജയന്‍, പി.സി. അശോകന്‍, സുധാചന്ദ്, എം.ബി. മനോഹരന്‍, പി.ജെ. മദനന്‍, രാജു മാടവന, വി.വി. ബാലകൃഷ്ണന്‍, രഞ്ചിത്ത് മോഹന്‍, രഞ്ചിത്ത് ഭദ്രന്‍, ഷെല്ലി ദേവസി, വൈകിട്ട് മൂത്തകുന്നത്ത് സമാപിച്ചയാത്ര ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ അധ്യക്ഷനായി. മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എം.കെ. സദാശിവന്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. പുരുഷോത്തമന്‍, ബിജെപി ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, അജി പോട്ടശ്ശേരി, സോമന്‍ ആലപ്പാട്ട്, സിന്ധു നാരായണന്‍കുട്ടി, ടി.ജെ. ജിജേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.