മാവേലിക്കര: കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ രാഹുല്‍ ഓരോ അമ്മമാരുടെയും നൊമ്പരമാണ്. ഇനിയുമൊരു രാഹുല്‍ ഉണ്ടാകരുതെന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. ഇതിനായി സംസ്ഥാനത്ത് റേഡിയോ ഫ്രീക്വന്‍സി സംവിധാനം ശക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലിസ് ആര്‍എഫ്ഐഡി നിര്‍ബന്ധമാക്കുന്നത്.
14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്‍എഫ്ഐഡി ടാഗ് നല്‍കുക. ഇതിലൂടെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തെ പിടികൂടാനും രക്ഷിതാക്കളുടെ ഭയാശങ്കകള്‍ക്ക് അറുതിവരുത്താനും സാധിക്കും. അതത് സ്കൂളുകള്‍ മുഖാന്തരമോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ രക്ഷിതാക്കള്‍ പോലീസിന്റെ ഈ പദ്ധതിയില്‍ കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡിലെ ചിപ്പ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക. സ്കൂള്‍ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും ആര്‍എഫ്ഐഡി ഉണ്ടാകുന്നത് അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രയോജനമാകും.
ശബരിമലപോലെ ലക്ഷക്കണക്കിനു ഭക്തരെത്തുന്ന തീര്‍ത്ഥാടന സ്ഥലങ്ങളില്‍ ആര്‍എഫ്ഐഡി നടപ്പാക്കിക്കഴിഞ്ഞു. കുട്ടികളെ കാണാതാകുന്ന സംഭവത്തില്‍ നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന സാഹചര്യത്തില്‍ പദ്ധതി സംസ്ഥാനത്തുടനീളം പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയേറുകയാണ്.
അങ്കണവാടികള്‍ മുതല്‍ പത്താംക്ലാസ് വരെയുള്ള കുട്ടികളുടെ ഡേറ്റാ പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടികളുടെപേര്, രക്ഷിതാവിന്റെ പേര്, വിലാസം, വിവരങ്ങള്‍, അറിയിക്കുവാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ പോലീസ് സൂക്ഷിക്കണം. ഇതിനായി സേനയില്‍നിന്ന് ഒരു വിഭാഗത്തിനെ ചുമതലപ്പെടുത്തിയാല്‍ മതിയാകും.
അടുത്ത അധ്യയനവര്‍ഷം തുടങ്ങുമ്പോഴേക്കും ഇത്തരത്തില്‍ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പോലീസ് ശേഖരിച്ച് പ്രവര്‍ത്തനം തുടങ്ങിയാല്‍ രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളെ നഷ്ടപ്പെടാതിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: