ഗാന്ധി വധം: സിപിഎമ്മിന്റെ കാപട്യം പുറത്തുവന്നു- കുമ്മനം

Sunday 17 December 2017 5:40 pm IST

പത്തനംതിട്ട: വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം മുഖ്യമന്ത്രി നിയമസഭയില്‍ ആരോപണം ഉന്നയിക്കേണ്ടതെന്ന് ഗാന്ധിവധത്തില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്ന വിവാദ പരാമര്‍ശത്തിനുള്ള മറുപടിയായി കുമ്മനം പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യാവസ്ഥ മനസ്സിലാക്കാതെ സ്വന്തം ഇഷ്ടപ്രകാരം കള്ളംപറയുന്നത് മുഖ്യമന്ത്രിക്ക് യോജിച്ചതല്ല. അത് മുഖ്യമന്ത്രി സ്ഥാനത്തോട് ചെയ്യുന്ന അപരാധമാണ്. ആര്‍എസ്എസിനെ മനഃപ്പൂര്‍വ്വം കുറ്റപ്പെടുത്താനും പഴിചാരാനും കള്ളപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ മുഖംമൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടിയിലൂടെ പിച്ചിച്ചീന്തിയത്. അവരുടെ കാപട്യമാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

നിയമസഭാംഗങ്ങളോട് മുഖ്യമന്ത്രി മാപ്പുപറയണം. കേരളരാഷ്ട്രീയത്തില്‍ ഏറ്റവും വലിയ അസഹിഷ്ണുത വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് പ്രതിയോഗികളെ വകവരുത്തി ഉന്മൂലനം ചെയ്യുന്നത്. അസഹിഷ്ണുത കേരളത്തിലെ ഭരണാധികാരികളുടെ മുഖമുദ്രയായെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.