ഹിന്ദു ഇക്കണോമിക് ഫോറം സെമിനാര്‍

Monday 18 December 2017 2:30 am IST

കോട്ടയം: ഹിന്ദു ഇക്കണോമിക് ഫോറം സെന്‍ട്രല്‍ സൗത്ത് സോണ്‍ കോട്ടയത്ത് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ജനം ടിവി മാനേജിങ് ഡയറക്ടര്‍ പി.വിശ്വരൂപന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ ആനുകാലിക പ്രശ്‌നങ്ങളില്‍ ഹിന്ദു ഇക്കണോമിക് ഫോറത്തിന് പ്രസക്തിയേറെയാണ്. ഹിന്ദു സമൂഹത്തിന് ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നതിന് ഫോറം പ്രവര്‍ത്തിക്കണം, അദ്ദേഹംആവശ്യപ്പെട്ടു.

കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഫോറം അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ എല്‍. ഗോപകുമാര്‍, പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.