അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. ആദ്യ ഫലങ്ങള്‍ പുറത്തു വന്നതോടെ ബിജെപി 94 സീറ്റുകളിലും കോണ്‍ഗ്രസ് 60 സീറ്റുകളിലും വിജയിച്ചു. ആകെ 182 സീറ്റുകളാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. 2012-ലെ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകള്‍ നേടിയാണു ബിജെപി അധികാരത്തിലെത്തിയത്.
കോണ്‍ഗ്രസിന് 61 സീറ്റുകളാണ് ലഭിച്ചത്. നിലവില്‍ 44 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. കൂറുമാറ്റവും രാജിയുമാണു കോണ്‍ഗ്രസ് സാമാജികരുടെ എണ്ണം കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: