'ഫൂള്‍' സിങ്ങിന്റെ ഹോമം രഹുലിനെതിരേ വിമര്‍ശനമോ

Monday 18 December 2017 12:07 pm IST

ന്യൂദല്‍ഹി: ‘കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്ത’വരുടെ കഥ പഴയത്. തെരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോള്‍ നേതാവിന് ജയ് വിളിച്ച് വീട്ടുമുറ്റത്ത് ഹോമം നടത്തിയ കോണ്‍ഗ്രസ് അണികള്‍ പുതിയ കഥ രചിക്കുന്നു.

ഹിമാചല്‍-ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പേരില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടുമുന്നില്‍ ഹോമം നടത്തി, രാഹുലിന് ആശംസ പോസ്റ്റര്‍ ഒട്ടിച്ച് അണികള്‍ ആഘോഷിച്ചു. അബദ്ധമായെന്നറിഞ്ഞപ്പോള്‍ തലയില്‍ തുണിയിട്ട് മുങ്ങി.

കോണ്‍ഗ്രസ് നേതാവായ ഫൂല്‍സിങ്ങാണ് പണി പറ്റിച്ചത്. തോക്കില്‍ കയറി വെടിവെക്കുന്നുവെന്നു പറയുന്നതുപോലെ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ആറുമണിക്ക്തന്നെ ഹോമകുണ്ഡം ഒരുക്കി ഫൂല്‍ സിങ്. അതും വോട്ടെണ്ണല്‍ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ്. അതിനാല്‍ ഫൂല്‍ സിങ് രാഹുലിനെ പരിഹസിച്ചതോ എന്നും സംശയവും വാദവുമുണ്ട്.

ഫൂല്‍സിങ് അല്ല, ഫൂള്‍ സിങ് ആണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ പ്രചരിപ്പിക്കുന്നുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.