ഹിന്ദുക്കളില്‍ ഭേദ ചിന്തകള്‍ വളര്‍ത്തി കേരളത്തില്‍ രാഷ്ട്രീയ നേട്ടം കൊയ്യുന്നു: സി.സദാനന്ദന്‍

Monday 18 December 2017 12:54 pm IST

കുണ്ടറ: കേരളത്തിലെ ഹൈന്ദവ സമൂഹം അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും ജാതി വര്‍ഗ വര്‍ണ ഭേദ ചിന്തകളുണര്‍ത്തി പസ്പരം ശത്രുക്കളാക്കി നിലനിര്‍ത്തി രാഷ്ട്രീയ ലാഭംകൊയ്യുകയാണ് ഭരണാധികാരികളെന്ന് ദേശീയ അധ്യാപകപരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍.
കല്ലുംതാഴം പുന്നേത്ത് വിവേകാന്ദസേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇരട്ടക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര മൈതാനിയില്‍ നടന്ന ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകഭീകരവാദത്തിന്റെ വക്താക്കളെ റിക്രൂട്ട് ചെയുന്ന വളക്കൂറുള്ള മണ്ണായി കേരളം മാറി. ക്ഷേത്രങ്ങളും ഹൈന്ദവസമൂഹവും ജീവല്‍ഭീഷണി നേരിടുന്നു.
ശബരിമലയടക്കം ആരാധനാലയങ്ങള്‍ ഭീകരവാദ ആക്രമണങ്ങളുടെ മുള്‍മുനയിലാണ്. ഇതിനെതിരെ തുറന്ന നിലപാടുകള്‍ സ്വീകരിക്കേണ്ട ഭരണകൂടം ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ കാരണം ഹിന്ദുസമൂഹത്തിന്റെ ഐക്യമില്ലായ്മയാണ്.
ഹിന്ദുപെണ്‍കുട്ടികള്‍ പ്രണയത്തിലടിമപ്പെട്ട് മതഭീകരവാദത്തിലൂടെ ലൈംഗിക ഇരകളായിമാറുന്ന ഈ കാലഘട്ടത്തില്‍ പ്രയോഗികദര്‍ശനത്തിലൂടെ പസ്പരസഹകരണത്തിലൂടെ മുഴുവന്‍ ഹൈന്ദവസമൂഹവും ഒത്തുചേര്‍ന്ന് മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാ.നാ. അഭിലാഷ്, അഡ്വ: സതീഷ്ചന്ദ്രബാബു, പ്രൊഫ: പി.ജി. പണിക്കര്‍, ജെ.ദിലീപ്, എസ്.ദിനേഷ്‌കുമാര്‍, കെ.പി. രവീന്ദ്രന്‍, എസ്. അശോകന്‍, രാജു മാധവന്‍, രതീഷ്, ഇരട്ടക്കുളം സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.