വ്യാപാര മേഖലയിലും ബിജെപിക്ക് തിളക്കമാര്‍ന്ന ജയം

Monday 18 December 2017 2:37 pm IST

സൂററ്റ്: ജി‌എസ്‌ടിയെ ഗബ്ബർ സിംഗ് ടാക്സിനോടുപമിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രചാരണം ഫലിച്ചില്ല . സൂററ്റ്, അഹമ്മദാബാദ്, വഡോദര മേഖലകളിൽ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചത് . ഗുജറാത്തിലെ ശക്തരായ വ്യാപാരി സമൂഹം ബിജെപിയെ കൈവിടുമെന്നുള്ള പ്രവചനം ഇതോടെ അസ്ഥാനത്തായി.

ഗുജറാത്തിലെ വ്യാപാര മേഖലയിൽ ബിജെപിയെ പിടിച്ചു കെട്ടാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നാണ് ഫലം തെളിയിക്കുന്നത്. വ്യാപാര മേഖലയുടെ സിംഹഭാഗവും സ്ഥിതി ചെയ്യുന്ന ദക്ഷിണ മദ്ധ്യ ഗുജറാത്തിൽ ബിജെപി തിളക്കമാർന്ന വിജയമാണ് നേടിയിരിക്കുന്നത്.

നോട്ടു നിരോധനവും ജി എസ്‌ടിയും ബിജെപിക്കെതിരെ ആയുധമായി ഉപയോഗിച്ച കോൺഗ്രസിനെ ജനങ്ങൾ കൈവിട്ടതാണ് ഭരണം നിലനിർത്താൻ ബിജെപിയെ സഹായിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.