വികസനത്തിന്റെയും അമിത്‌ഷായുടെയു വിജയം - സ്മൃതി

Monday 18 December 2017 3:00 pm IST

ന്യൂദല്‍ഹി: ഗുജറാത്തില്‍ വികസനത്തിന്റെയും അമിത് ഷായുടെയും വിജയമാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നവരാണ്​ രാജാക്കന്മാര്‍. തങ്ങളുടെ നയങ്ങളും ഭരണവും​ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

ബിജെപിയുടെ ബൂത്തുതലം മുതലുള്ള പ്രവര്‍ത്തകര്‍ക്ക്​ഈ വിജയം അവകാശപ്പെട്ടതാണെന്നും സ്മൃതി പറഞ്ഞു. ഗുജറാത്ത്​, ഹിമാചല്‍പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു സ്മൃതി.

തുടര്‍ച്ചയായ ആറാം തവണയാണ്​ ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്​. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നില നിര്‍ത്താനായില്ലെങ്കിലും കനത്ത പോരാട്ടത്തിനിടയിലും ബിജെപിക്ക്​ വിജയിക്കാന്‍ സാധിച്ചു.

ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന്​ അധികാരം പിടിച്ചെടുക്കാനും ബിജെപിക്ക്​ കഴിഞ്ഞു​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.