വോട്ടിങ്ങ്​മെഷീനില്‍ കൃത്രിമം അസാധ്യം : മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണര്‍

Monday 18 December 2017 3:11 pm IST

ന്യുദല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്​തെരഞ്ഞെടുപ്പിനിടെ വോട്ടിങ്ങ്​മെഷീനില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ശരിയല്ലെന്ന്​മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണര്‍ അചല്‍ കുമാര്‍ ജ്യോതി. ഇലക്ട്രോണിക്​വോട്ടിങ്ങ്​മെഷീനില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണല്‍ തുടങ്ങുന്നതിന്​മുമ്പ് കോണ്‍ഗ്രസും, ആം ആദ്​മി പാര്‍ട്ടിയും പട്ടീദാര്‍ നേതാവ്​ ഹാര്‍ദ്ദിക് പട്ടേട്ടലും വോട്ടിങ്ങ്​മെഷീനില്‍ കൃത്രിമം നടന്നുവെന്ന്​ആരോപിച്ചിരുന്നു. മെഷീനുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വോട്ടുകള്‍ ബിജെപിക്ക്​മാത്രമാണ്​വീഴുന്നതെന്നും പരാതികളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കമീഷണര്‍ വിശദീകരണവുമായി എത്തിയത്.

വിവിപാറ്റ്​മെഷീനുകള്‍ നിങ്ങള്‍ വോട്ട്​ചെയ്തത് ആര്‍ക്കാണെന്ന്​ഉറപ്പിക്കുന്നതിന്​തെളിവുകള്‍ തരുന്നുണ്ട്​. അതുകൊണ്ട്​ തന്നെ മെഷീനില്‍ കൃത്രിമം കാണിച്ചുവെന്ന പരാതി ശരിയല്ലെന്നും അചല്‍കുമാര്‍ ജ്യോതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.