ഗുജറാത്ത് ബിജെപിയുടെ കോട്ട - കമല്‍ നാഥ്

Monday 18 December 2017 4:10 pm IST

അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയുടെ കോട്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സമാശ്വസിച്ചു. പുതിയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേട്ടമാണെന്നും തുടക്കം കൊള്ളാമെന്നും ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന്റെ വിജയമാണ് ഗുജറാത്തിലേതെന്ന് രേണുകാ ചൗധരി പറഞ്ഞു.

നര്‍മ്മദയില്‍ സിറ്റിങ് എംഎല്‍എയും വനം-പട്ടികജാതി വകുപ്പ് മന്ത്രിയുമായ ശുഭദര്‍ശന്‍ താദ്‌വി കോണ്‍ഗ്രസിന്റെ പ്രേംസിഹ് വാസവയോട് തോറ്റത് ബിജെപിക്ക് തികച്ചും അപ്രതീക്ഷിതമായി.

മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു. ഡോക്ടര്‍ കൂടിയായ രാജ്‌കോട്ടിലെ മേയര്‍ ജൈമാന്‍ ഉപാദ്ധ്യായ ശുശ്രൂഷ നല്‍കി. ഛോട്ടാ ഉദേപൂരില്‍ കോണ്‍ഗ്രസ് സീറ്റ് ബിജെപി പിടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.