അക്ഷീണം നയിച്ചത് നരേന്ദ്ര മോദി, അഹോരാത്രം പ്രവര്‍ത്തിച്ച് അണികള്‍

Monday 18 December 2017 4:53 pm IST

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലെത്തിക്കാന്‍ അക്ഷീണം നയിച്ചത് നരേന്ദ്ര മോദിയും അമിത് ഷായും. അവരുടെ നയവും നടത്തിപ്പും പ്രകാരം പ്രവര്‍ത്തിച്ച് വിജയം സാദ്ധ്യമാക്കിയത് അഹോരാത്രം പ്രവര്‍ത്തിച്ച അണികള്‍.

പ്രധാനമന്ത്രി മോദി ഗുജറാത്തിലെ 34 തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി വിമാനമാര്‍ഗ്ഗവും മറ്റും സഞ്ചരിച്ചത് 28,119 കിലോ മീറ്ററാണ്. വിശമ്രമില്ലാത്ത യാത്ര. ഔദ്യോഗിക പരിപാടികള്‍ ഒന്നും തടസപ്പെടാതെ നടത്തിയ പാര്‍ട്ടി പ്രവര്‍ത്തനം. മാതൃകയാവുകയായിരുന്നു മോദി.

പതിനായിരക്കണക്കിന് പ്രവര്‍ത്തകള്‍ ഉറക്കം ഉപേക്ഷിച്ചും നടത്തിയ പ്രവര്‍ത്തനം മോദിയുടെ സന്ദേശം വീടുകളിലെത്തിച്ചു.

– ഗുജറാത്തില്‍ വോട്ടുചെയ്തവരില്‍ 40% യുവജനതയായിരുന്നു.
– സ്ത്രീ വോട്ടുകളായിരുന്നു 40%
– ബിജെപി 11 ഉം കോണ്‍ഗ്രസ് 10 ഉം വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു.
– വോങ്ങിങ് ശതമാനം 2.91 കുറവായിരുന്നു. 2012 ല്‍ 71.32, 2017 -ല്‍ 68.77
– 1985 -ല്‍ കോണ്‍ഗ്രസിന് കിട്ടിയ 55.55 വോട്ടാണ് ഏറ്റവും കൂടുതല്‍ വോട്ടു ശതമാനം.
– പ്രധാനമന്ത്രി പങ്കെടുത്തത് 34 റാലികളില്‍
– രാഹുല്‍ ഗാന്ധി പങ്കെടുത്തത് 30 റാലികളില്‍
– രാഹുല്‍ ഗാന്ധി 12 ക്ഷേത്രങ്ങളില്‍ തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ട് സന്ദര്‍ശനം നടത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.