കണ്ണൂര്‍: ലോകക്രിക്കറ്റ് ഭൂപടത്തില്‍ കണ്ണൂരിന്റെ പേര് ആലേഖനം ചെയ്യാനുള്ള സമയമാണ് വന്നെത്തിയിരിക്കുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്‍മാനുമായ എന്‍.റാം പറഞ്ഞു. ഗോ ഗെറ്റേര്‍സ് സ്പോര്‍ട്സ് അക്കാദമിയുടെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ക്രിക്കറ്റിനും ഫുട്ബോളിനും സുവര്ണ്ണകാലമുണ്ടായിരുന്ന കണ്ണൂരിന് അത് കാലക്രമത്തില്‍ നഷ്ടമാകുകയായിരുന്നു. ക്രിക്കറ്റ് കണ്ണൂരിന്റെ ഗൃഹാതുര സ്മരണയാണ്. യുവജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നല്ല മാതൃകകാട്ടിയ കേരളം കണ്ണൂരിന്റെ മഹത്തായ സംരംഭത്തിന് കൂടുതല്‍ ഭൂമി കണ്ടെത്തുമെന്നാണ് പ്രതീക്ഷ. കണ്ണൂരില്‍ അക്കാദമിയുടെ പരിശീലനത്തിനായി വളരെ പെട്ടെന്നുതന്നെ അവസരമൊരുക്കിയ കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും എന്‍. റാം കൂട്ടിച്ചേര്‍ത്തു.
എയര്‍ അറേബ്യ റീജ്യനല്‍ മാനേജര്‍ സച്ചിന് നേനി, ഗോഗെറ്റേര്സ് മാനേജിംഗ് ഡയറക്ടര്‍ എ.കെ.നിസാര്‍, ഡയറക്ടര്‍മാരായ ടി.ടി.പി.മഹമൂദ്, എ.കെ.ഷരീഫ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: