മധ്യവയസ്കണ്റ്റെ ദുരൂഹമരണം; ഒന്നിച്ചിരുന്ന്‌ മദ്യപിച്ച ആളെ തിരിച്ചറിഞ്ഞു

Sunday 17 July 2011 10:47 pm IST

നീലേശ്വരം: ബിരിക്കുളം കോളം കുളത്തെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയില്‍ കരിവേടകം സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. കോളം കുളത്തെ ചിണ്ടന്‍ എന്ന ആളെയാണ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളെ ചോദ്യം ചെയ്ത ശേഷം എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന വ്യവസ്ഥയില്‍ വിട്ടയച്ചതായി പോലീസ്‌ പറഞ്ഞു. പുതിയേടത്ത്‌ വര്‍ഗീസ്‌ എന്ന കുട്ടിച്ച (55) നെ കഴിഞ്ഞ മാസം 13ന്‌ ആണ്‌ മരിച്ച നിലയില്‍ വീട്ടുവരാന്തയില്‍ കാണപ്പെട്ടത്‌. തലയില്‍ ഉണ്ടായക്ഷതത്തില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയതാണ്‌ മരണകാരണമെന്നാണ്‌ പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്‌. സംഭവസമയത്ത്‌ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മരണം നടന്ന്‌ ഏതാനും ദിവസം കഴിഞ്ഞാണ്‌ സംഭവം പുറം ലോകം അറിഞ്ഞത്‌. കൊലപാതകമാണെന്ന സംശയത്തിണ്റ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ്‌ അന്വേഷണം. കുട്ടിച്ചണ്റ്റെ വീട്ടിനകത്തുനിന്നു രണ്ടു ഗ്ളാസുകളും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. അതിനാല്‍ കുട്ടിച്ചന്‍ മരിച്ചുവെന്നു കരുതുന്ന ദിവസം വീട്ടിലെത്തി മദ്യപിച്ച ആളെ തിരഞ്ഞുവരികയായിരുന്നു. അന്വേഷണത്തിണ്റ്റെ ഭാഗമായി മദ്യം കഴിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ഗ്ളാസുകളില്‍ കാണപ്പെട്ട വിരലടയാളങ്ങള്‍ പൊലീസ്‌ ശേഖരിച്ചിരുന്നു. വിരലടയാളങ്ങള്‍ തിരിച്ചറിയുന്നതിനായി അയല്‍വാസികളായ കുട്ടിച്ചനുമായി ബന്ധം ഉണ്ടായിരുന്നവരുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയിരുന്നുവെങ്കിലും ഗ്ളാസില്‍ കണ്ട വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ്‌ ചിണ്ടന്‍ എന്ന ൬൫ കാരനുമായി ബന്ധം ഉണ്ടായിരുന്നു എന്ന വിവരം പോലീസിനു ലഭിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ചിണ്ടണ്റ്റെ വിരലടയാളവുമായി ഗ്ളാസില്‍ കണ്ട അടയാളങ്ങള്‍ ഒത്തുനോക്കി. രണ്ടും ഒന്നാണെന്നു തിരിച്ചറിഞ്ഞതോടെയാണ്‌ ചിണ്ടനെ കസ്റ്റഡിയിലെടുത്തത്‌. ചോദ്യം ചെയ്യലില്‍ താന്‍ കുട്ടിച്ചനോടൊപ്പം ഒന്നിച്ചിരുന്ന്‌ മദ്യപിച്ചിരുന്നുവെന്നും താന്‍ അവിടെ നിന്നു പോയതിനുശേഷം എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയില്ലെന്നുമാണ്‌ ചിണ്ടന്‍ പൊലീസിനു നല്‍കിയ മൊഴി. മൊഴി വിശ്വാസത്തിലെടുത്തശേഷമാണ്‌ ചിണ്ടനെ വിട്ടയച്ചതെന്നു പോലീസ്‌ പറഞ്ഞു. അന്വേഷണത്തിണ്റ്റെ ഭാഗമായി കോളം കുളത്തെ വീട്ടിലെത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ്‌ സര്‍ജന്‍ കെ.ഗോപാലകൃഷ്ണപിള്ള വീഴ്ചയിലായിരിക്കും കുട്ടിച്ചാണ്റ്റെ തലയ്ക്ക്‌ മുറിവേറ്റതെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടിനകത്തു രണ്ടുപേര്‍ ഒന്നിച്ചിരുന്നു മദ്യപിച്ചതിണ്റ്റെ ലക്ഷണങ്ങളാണ്‌ പോലീസിനെ കുഴക്കിയത്‌. ഒന്നിച്ചിരുന്ന മദ്യപിച്ച ആളെ കണ്ടെത്തിയതോടെ ഈ വഴിക്കുളള സംശയവും നീങ്ങിയതായി പോലീസ്‌ വ്യക്തമാക്കി.