ജനവിധി അംഗീകരിക്കുന്നു

Monday 18 December 2017 5:28 pm IST

ന്യൂദല്‍ഹി: ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തന്നോടു കാണിച്ച സ്‌നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിലെ എന്റെ സഹോദരീ സഹോദരന്‍മാരെ നിങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എതിരാളികളില്‍ നിന്ന് വ്യത്യസ്തരാണ് നിങ്ങള്‍. കാരണം അന്തസ്സോടെ നിങ്ങള്‍ പോരാടി. മാന്യതയും ധൈര്യവുമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയെന്ന് നിങ്ങള്‍ തെളിയിച്ചുവെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.