കണ്ണൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും നേരെ സിപിഎം ആസൂത്രിതമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രക്ഷോഭപരിപാടികളുടെ ആദ്യപടിയായി 20ന് കാലത്ത് 9 മുതല്‍ ഒരു മണി വരെ സ്റ്റേഡിയം കോര്‍ണറിലുള്ള വെഹ്റു പ്രതിമക്ക് സമീപം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുറഹിമാന് കല്ലായി, പി.കെ.കുഞ്ഞിമുഹമ്മദ്, അഡ്വ അബ്ദുള്‍കരീം, വി.പി.വമ്പന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: