ഗ്രീന്‍ പേരാവൂര്‍ മാരത്തണിന്റെ ട്രയല്‍ റണ്‍ നടത്തി

Monday 18 December 2017 10:57 pm IST

ഇരിട്ടി: ശുചിത്വ പേരാവൂരിന്റെ ഭാഗമായി ചേമ്പര്‍ ഓഫ് പേരാവൂര്‍ 24ന് സംഘടിപ്പിക്കുന്ന ഗ്രീന്‍ പേരാവൂര്‍ മാരത്തണിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തി. പുലര്‍ച്ചെ ആറിന് പേരാവൂര്‍ ടൗണില്‍ നിന്നാരംഭിച്ച ട്രയല്‍ റണ്‍ മാരത്തണ്‍ റൈസ് ഡയറക്ടര്‍ കെ.എം.മൈക്കിള്‍ ഫഌഗ് ഓഫ് ചെയ്തു.
മുരിങ്ങോടി, പെരുമ്പുന്ന, മഠപ്പുരച്ചാല്‍, മണത്തണ, തൊണ്ടിയില്‍ വഴി നടന്ന മാരത്തണ്‍ 7.30 ഓടെ പേരാവൂരില്‍ സമാപിച്ചു. ഫസ്റ്റ് എയ്ഡ് വാഹനം,പോലീസ് വാഹനം,വാട്ടര്‍ പോസ്റ്റ്എന്നിവയടക്കം മുഴുവന്‍ സജ്ജീകരണങ്ങളും ഒരുക്കിയായിരുന്നു ട്രയല്‍ റണ്‍ നടത്തിയത്.
ഡെന്നി ജോസഫ്, സൈമണ്‍ മേച്ചേരി, അനൂപ് നാരായണന്‍, ഷിനോജ് നരിതൂക്കില്‍, ഒ.ജെ.ബെന്നി, വി.കെ.രാധാകൃഷ്ണന്‍, പ്രദീപന്‍ പുത്തലത്ത്, എ.എം.അബ്ദുള്‍ ലത്തീഫ്, അനൂപ് നാമത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 24ന് നടക്കുന്ന മാരത്തണ്‍ രാവിലെ 6.30ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. എംപി, എംഎല്‍എമാര്‍, സെലിബ്രിറ്റികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ മാരത്തണില്‍ സംബന്ധിക്കും.
ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍, പേരാവൂര്‍ യൂത്ത് ചേംബര്‍, വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് ഫോര്‍ ,വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.