തലശ്ശേരി: കതിരൂര്‍ മലാലിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം ബോംബേറ്. കതിരൂര്‍ മലാലിലെ ശ്രീജിലിന്റെ ശ്രീജില്‍ നിവാസിന് നേരെ ഞായറാഴ്ച രാത്രി വൈകി നടത്തിയ ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും കസേരകളും തകര്‍ന്നു. ട്യൂബ് ലൈറ്റ് പൊട്ടിച്ചിതറി. സംഭവസമയം ശ്രീജിലിന്റെ അമ്മയും സഹോദരിയും അകത്തുണ്ടായിരുന്നെങ്കിലും പരിക്കില്ല. ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖാണ് ശ്രീജില്‍. നാടന്‍ ബോംബാണ് എറിഞ്ഞതെന്ന് കതിരൂര്‍ പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: